പത്തനംതിട്ടയിൽ കടുവയെ വഴിയരികിൽ അവശനിലയിൽ കണ്ടെത്തി
Thursday, September 28, 2023 9:54 AM IST
പത്തനംതിട്ട: കട്ടച്ചിറയിൽ കടുവയെ വഴിയരികിൽ അവശനിലയിൽ കണ്ടെത്തി.
മണിയാർ പോലീസ് ക്യാമ്പ് മേഖലയിലെ കുറ്റിക്കാട്ടിൽ ഇന്ന് രാവിലെയോടെയാണ് കടുവയെ കണ്ടെത്തിയത്. പത്രം വിതരണം ചെയ്യാനായി എത്തിയവരാണ് കടുവയെ കണ്ടെത്തിയത്.
കടുവയുടെ തലയിലും ചെവികൾക്ക് സമീപത്തും മുറിവുകളുണ്ടെന്നും കാട്ടാനയുടെ ആക്രമണത്തിലായിരിക്കാം മുറിവേറ്റതെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.
പ്രാഥമിക ചികിത്സ നൽകിയ ശേഷം, വനംവകുപ്പ് അധികൃതർ കടുവയെ വലയിലാക്കി കോന്നി ആനത്താവളത്തിലേക്ക് മാറ്റി.