കൂട്ടുകാരന് കുടുക്കി: തെളിവെടുപ്പിനിടെ റോബിന് ജോര്‍ജ്
Friday, September 29, 2023 11:27 AM IST
കോട്ടയം: താന്‍ നിരപരാധിയാണെന്നും സുഹൃത്ത് കുടുക്കിയതാണെന്നും കുമാരനെല്ലൂരില്‍ വളര്‍ത്തുനായ പരിശീലനത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ കേസിലെ പ്രതി റോബിന് ജോര്‍ജ്. തെളിവെടുപ്പ് നടത്തി മടങ്ങുന്നതിനിടെ മാധ്യമങ്ങളോടാണ് പ്രതി ഇക്കാര്യം പറഞ്ഞത്.
അനന്തു പ്രസന്നന് എന്ന സുഹൃത്താണ് വീട്ടില്‍ കഞ്ചാവ് ഒളിപ്പിച്ചത്. എന്നാല്‍ ഇയാള്‍ ഇപ്പോള്‍ എവിടെ എന്ന് തനിക്കറിയില്ലെന്നും റോബിന് പറഞ്ഞു.
എന്നാല്‍ ഇയാളുടെ വെളിപ്പെടുത്തല്‍ പോലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. രക്ഷപ്പെടാനുള്ള ശ്രമമായിട്ടാണ് പോലീസ് ഇതിനെ കാണുന്നത്. പക്ഷേ റോബിന്റെ വെളിപ്പെടുത്തല്‍ പ്രകാരം അനന്തുവിനെ കേസില്‍ പ്രതിചേര്‍ക്കുമെന്ന വിവരവുമുണ്ട്.
രാവിലെ 10ന് ആണ് റോബിനെ കുമാരനല്ലൂരിലെ വീട്ടില്‍ ഗാന്ധിനഗര്‍ പോലീസ് തെളിവെടുപ്പിന് എത്തിച്ചത്. 10 മിനിറ്റുനേരം മാത്രമാണ് തെളിവെടുപ്പ് നീണ്ടത്. തെളിവെടുപ്പിനിടെ ഇയാള്‍ പരിശീലനം നല്കിയ നായകള്‍ സമീപത്തേയ്ക്ക് ഓടിയെത്താന്‍ ശ്രമിച്ചു.
കോട്ടയം കുമാരനെല്ലൂരില്‍ വളര്‍ത്തു നായ പരിശീലനത്തിന്റെ മറവല്‍ കഞ്ചാവ് വില്‍പ്പന നടത്തിയ കേസിലെ പ്രതി റോബിന് ജോര്‍ജിനെ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് പോലീസ് പിടികൂടിയത്. പോലീസിന് നേരെ നായയെ അഴിച്ചുവിട്ടതിന് ശേഷം രക്ഷപ്പെട്ട ഇയാളെ പിന്നീട് തമിഴ്നാട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.