ഭോ​​​പ്പാ​​​ൽ: മ​​​ധ്യ​​​പ്ര​​​ദേ​​​ശ് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​എ​​​സ്പി​​​യും ഗോ​​​ണ്ട്വാ​​​ന ഗ​​​ണ​​​ത​​​ന്ത്ര പാ​​​ർ​​​ട്ടി(​​​ജി​​​ജി​​​പി)​​​യും സ​​​ഖ്യ​​​ത്തി​​​ൽ മ​​​ത്സ​​​രി​​​ക്കും. ബി​​​എ​​​സ്പി 178 സീ​​​റ്റി​​​ലും ജി​​​ജി​​​പി 52 സീ​​​റ്റി​​​ലും മ​​​ത്സ​​​രി​​​ക്കും.

ബി​​​എ​​​സ്പി രാ​​​ജ്യ​​​സ​​​ഭാം​​​ഗം രാം​​​ജി ഗൗ​​​തം, ജി​​​ജി​​​പി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബ​​​ൽ​​​ബീ​​​ർ സിം​​​ഗ് തോ​​​മ​​​ർ എ​​​ന്നി​​​വ​​​ർ സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണു സ​​​ഖ്യം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. 2018ലെ ​​​നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​എ​​​സ്പി ര​​​ണ്ടു സീ​​​റ്റി​​​ൽ വി​​​ജ​​​യി​​​ച്ചി​​​രു​​​ന്നു. ഇ​​​വ​​​രി​​​ലൊ​​​രാ​​​ൾ പി​​​ന്നീ​​​ട് ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്നു.

മൂ​​​ന്നു ദ​​​ശ​​​കം മു​​​ന്പ് രൂ​​​പീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട ജി​​​ജി​​​പി​​​ക്ക് ആ​​​ദി​​​വാ​​​സി​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സ്വാ​​​ധീ​​​ന​​​മു​​​ണ്ട്. 1998ൽ ​​​ഒ​​​രു സീ​​​റ്റി​​​ൽ വി​​​ജ​​​യി​​​ച്ച പാ​​​ർ​​​ട്ടി 2003ൽ ​​​മൂ​​​ന്നി‌​​​ട​​​ത്തു വി​​​ജ​​​യി​​​ച്ചു. 2018ൽ ​​​സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി​​​യു​​​മാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു ജി​​​ജി​​​പി​​​യു​​​ടെ സ​​​ഖ്യം. എ​​​ന്നാ​​​ൽ, ഒ​​​രു സീ​​​റ്റി​​​ലും വി​​​ജ​​​യി​​​ക്കാ​​​നാ​​​യി​​​ല്ല.