മാഞ്ചസ്റ്ററിൽ യുണൈറ്റഡ് തലതാഴ്ത്തി; ഗലാറ്റസരെയ്ക്ക് വിജയം
Wednesday, October 4, 2023 7:11 AM IST
മാഞ്ചസ്റ്റർ: ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് തുർക്കിഷ് ക്ലബ് ഗലാറ്റസരെ. ഓൾഡ് ട്രാഫോർഡിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഗലാറ്റസരെ ജയിച്ചത്. ഹോം മൈതാനത്ത് അവസാനം കളിച്ച നാലു മത്സരങ്ങളിൽ മൂന്നും യുണൈറ്റഡ് തോറ്റു.
വിൽഫ്രഡ് സാഹ (23'), മുഹമ്മദ് കെരെം അക്തുർകോഗ്ലു (71'), മൗറോ ഇക്കാർഡി (81') എന്നിവർ തുർക്കിഷ് ക്ലബിനു വേണ്ടി ഗോളുകൾ നേടി. യുണൈറ്റഡിനു വേണ്ടി ഡാനിഷ് താരം റാസ്മസ് ഹോജ്ലൻഡ് (17', 67') ഇരട്ട ഗോൾ നേടി.
ഗ്രൂപ്പിൽ എയിൽ രണ്ടു മത്സരങ്ങൾ പൂർത്തിയപ്പോൾ നാലു പോയിന്റുമായി ഗലാറ്റസരെ രണ്ടാമതുണ്ട്. കളിച്ച രണ്ടു കളിയും തോറ്റ യുണൈറ്റഡ് അവസാന സ്ഥാനത്താണ്. രണ്ടു മത്സരവും ജയിച്ച ബയൺ മ്യൂണിക്കാണ് ഒന്നാമത്.