അധ്യാപികയെ പീഡിപ്പിച്ച സ്വകാര്യ സ്കൂൾ ഉടമ അറസ്റ്റിൽ
Thursday, October 5, 2023 5:39 AM IST
നോയിഡ: അധ്യാപികയെ പീഡിപ്പിച്ച സ്വകാര്യ സ്കൂൾ ഉടമ അറസ്റ്റിൽ. ഗ്രേറ്റർ നോയിഡയിലാണ് സംഭവം. ഈ വർഷം ഫെബ്രുവരിയിലാണ് താൻ ആദ്യമായി പീഡനത്തിന് ഇരയായതെന്നും ഇതിന്റെ വീഡിയോ പ്രതി പകർത്തുകയും ചെയ്തെന്ന് അധ്യാപിക ആരോപിക്കുന്നു.
ഈ വീഡിയോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പിന്നീട് പലപ്രാവശ്യം സ്കൂൾ ഉടമ തന്നെ പീഡിപ്പിച്ചുവെന്നും അധ്യാപിക പരാതിയിൽ പറയുന്നു.
അടുത്തിടെ അധ്യാപിക തന്റെ ഭർത്താവിനോട് സംഭവത്തെക്കുറിച്ച് പറഞ്ഞിരുന്നു. തുടർന്നാണ് ഇവർ പോലീസിൽ പരാതിപ്പെടാൻ തീരുമാനിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു.