തൃ​ശൂ​ര്‍: അ​തി​ര​പ്പി​ള്ളി​യി​ല്‍ കാ​ര്‍ ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്ക്. വെ​റ്റി​ല​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ ക​രീം, പോ​ള്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ ചാ​ല​ക്കു​ടി​യി​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​രു​വ​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്.​വെ​റ്റി​ല​പ്പാ​റ ജം​ഗ്ഷ​നി​ല്‍ രാ​വി​ലെ ഏ​ഴി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​തി​ര​പ്പി​ള്ളി വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നെ​ത്തി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് ക​ട​യി​ലേ​ക്ക് പാ​ഞ്ഞ് ക​യ​റു​ക​യാ​യി​രു​ന്നു. സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ ക​ട​യി​ലെ​ത്തി​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍​ക്ക് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റി​ട്ടി​ല്ല.