ഏഷ്യന്‍ ഗെയിംസ്: ബാഡ്മിന്റണിൽ പി.വി. സിന്ധു പുറത്ത്
Thursday, October 5, 2023 9:07 AM IST
ഹാംഗ്ഝൗ: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റൺ വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പി.വി. സിന്ധുവിന് തോല്‍വി. ചൈനയുടെ ഹി ബിംഗ്ജിയാവോയോട് ആണ് സിന്ധുതോറ്റത്. സ്കോര്‍: 16-21, 12-21.
കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സിന്ധു വെള്ളിമെഡൽ നേടിയിരുന്നു. അതേ സമയം, വനിതാ കോമ്പൗണ്ട് അമ്പെയ്ത്തില്‍ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. ജ്യോതി വെണ്ണം, അദിതി സ്വാമി, പര്‍ണീത് കൗര്‍ എന്നിവര്‍ അടങ്ങുന്ന ടീമാണ് ഫൈനലില്‍ എത്തിയത്.