ഗാ​സ സി​റ്റി: വെ​ടി​നി​ർ​ത്ത​ലി​ന്‍റെ അ​ഞ്ചാം ദി​വ​സം 30 പ​ല​സ്തീ​ൻ ത​ട​വു​കാ​രെ വി​ട്ട​യ​ച്ച​താ​യി ഇ​സ്ര​യേ​ൽ. ഹ​മാ​സ് മോ​ചി​പ്പി​ച്ച 12 ബ​ന്ദി​ക​ൾ ഇ​സ്ര​യേ​ലി​ൽ മ​ട​ങ്ങി​യെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ​ല​സ്തീ​ൻ ത​ട​വു​കാ​രെ ഇ​സ്ര​യേ​ലും മോ​ചി​പ്പി​ച്ച​ത്. മോ​ചി​ത​രാ​യ ത​ട​വു​കാ​രെ റ​ഫ അ​തി​ർ​ത്തി​യി​ൽ വ​ച്ച് കൈ​മാ​റി.

അ​തേ​സ​മ​യം, ഹ​മാ​സും ഇ​സ്‌​ലാ​മി​ക് ജി​ഹാ​ദ് പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്ന് 12 ബ​ന്ദി​ക​ളെ റെ​ഡ്‌​ക്രോ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് സം​ഭ​വ​ത്തി​ന് ദൃ​ക്‌​സാ​ക്ഷി​യാ​യ എ​എ​ഫ്പി ജേ​ര്‍​ണ​ലി​സ്റ്റ് പ​റ​ഞ്ഞു.

മോ​ച​നം ല​ഭി​ച്ച​വ​രെ​ല്ലാം വ​നി​ത​ക​ളാ​ണ്. മാ​സ്‌​ക് ധ​രി​ച്ച ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ളും ഇ​സ്‌​ലാ​മി​ക് ജി​ഹാ​ദ് പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്നാ​ണ് റ​ഫാ അ​തി​ര്‍​ത്തി​യി​ല്‍ വ​ച്ച് ഇ​വ​രെ റെ​ഡ്‌​ക്രോ​സ് അ​ധി​കൃ​ത​ര്‍​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നും എ​എ​ഫ്പി ജേ​ര്‍​ണ​ലി​സ്റ്റ് പ​റ​ഞ്ഞു.