ചെ​ന്നൈ: മി​ഗ്ജൗ​മ് ചു­​ഴ­​ലി­​ക്കാ­​റ്റ് തീ​വ്ര ചു­​ഴ­​ലി­​ക്കാ­​റ്റാ­​യി മാ­​റി­​യ­​തോ­​ടെ ത­​മി­​ഴ്‌­​നാ­​ട്ടി​ല്‍ ജാ­​ഗ്ര­​ത. സം­​സ്ഥാ​ന­​ത്ത് ഇ­​ന്ന് രാ​ത്രി വ­​രെ ശ­​ക്ത​മാ­​യ കാ​റ്റും മ­​ഴ​യും തു­​ട­​രു­​മെ­​ന്നാ­​ണ് മു­​ന്ന­​റി­​യി­​പ്പ്.

അ­​ഞ്ച് ജി​ല്ല­​ക­​ളി​ല്‍ ചൊ­​വ്വാ­​ഴ്­​ച​യും പൊതുഅ​വ­​ധി പ്ര­​ഖ്യാ­​പി​ച്ചു. ചെ­​ന്നൈ, തി­​രു­​വ­​ള്ളൂ​ര്‍, കാ­​ഞ്ചീ­​പു​രം, ചെ­​ങ്ക​ല്‍­​പെ­​ട്ട് ജി​ല്ല­​ക­​ളി­​ലാ­​ണ് അ​വ­​ധി പ്ര­​ഖ്യാ­​പി​ച്ചി​ട്ടു​ള്ള​ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ വ​ര്‍​ക്ക് ഫ്രം ​ഹോം രീ​തി ന​ട​പ്പാ​ക്കാൻ നേരത്തേ തന്നെ നി​ര്‍​ദേ​ശം ന​ല്‍​കിയിരുന്നു.

കനത്ത മഴയെ തുടർന്ന് നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വെ​ള​ളം ക​യ​റി​യ​തി​നേ തു​ട​ർ​ന്ന് ചെ​ന്നൈ വി​മാ​ന​ത്താ​വ​ളം അ​ട​ച്ചു. ഹൈ​ദ​രാ​ബാ​ദ്, വി​ശാ​ഖ​പ​ട്ട​ണം എ​ന്നീ വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ​ർ​വീ​സു​ക​ളും ത​ട​സ​പ്പെ​ട്ടു.

നി​ര​വ​ധി ട്രെ​യി​നു​ക​ളും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ നി​ന്നും തി​രി​ച്ചു​മു​ള്ള 40 സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.

രാവിലെ ഇ­​സി­​ആ​ര്‍ റോ­​ഡി​ല്‍ ചു­​റ്റു­​മ­​തി​ല്‍ ഇ­​ടി­​ഞ്ഞ് വീ­​ണ് ര­​ണ്ട് പേ​ര്‍ മ­​രി­​ച്ചു. ജനങ്ങളോട് അടിയന്തര ആവശ്യത്തിനൊഴികെ വീടിന്‌ പുറത്തിറങ്ങരുതെന്ന് അധികൃതർ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.





.