ഡാമുകള്‍ നിറഞ്ഞു; ചെന്നൈയില്‍ അടിയന്തരയോഗം ചേരുന്നു
Monday, December 4, 2023 3:50 PM IST
ചെന്നൈ: മിഗ്ജൗമ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയില്‍ ചെന്നൈയില്‍ സ്ഥിതി ഗുരുതരം. ചെന്നൈ ജില്ലയിലെ ആറ് ഡാമുകളും റിസര്‍വോയറുകളും 98 ശതമാനം നിറഞ്ഞു.
ഇതോടെ ദുരിതാശ്വാസ വകുപ്പ് മന്ത്രി കെ.കെ.എസ്.എസ്.ആര്.രാമചന്ദ്രന്റെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേര്‍ന്നു. സംസ്ഥാനത്ത് ഇന്ന് രാത്രി വരെ ശക്തമായ കാറ്റും മഴയും തുടരുമെന്നാണ് മുന്നറിയിപ്പ്.
കനത്ത മഴയെ തുടർന്ന് നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വെളളം കയറിയതിനേ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു. ഹൈദരാബാദ്, വിശാഖപട്ടണം എന്നീ വിമാനത്താവളത്തിലെ സർവീസുകളും തടസപ്പെട്ടു. നിരവധി ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
രാവിലെ ഇസിആര്‍ റോഡില്‍ ചുറ്റുമതില്‍ ഇടിഞ്ഞ് വീണ് രണ്ട് പേര് മരിച്ചു. ജനങ്ങളോട് അടിയന്തര ആവശ്യത്തിനൊഴികെ വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതർ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അഞ്ച് ജില്ലകളില്‍ ചൊവ്വാഴ്ചയും പൊതുഅവധി പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പെട്ട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. സ്വകാര്യ സ്ഥാപനങ്ങൾ വര്‍ക്ക് ഫ്രം ഹോം രീതി നടപ്പാക്കാൻ നേരത്തേ തന്നെ നിര്‍ദേശം നല്‍കിയിരുന്നു.
.