എല്ലാ നോൺവെജ് കടകളും അടപ്പിക്കണം; തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബിജെപി എംഎൽഎ
Monday, December 4, 2023 8:05 PM IST
ജയ്പൂർ: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ. റോഡിന് സമീപമുള്ള എല്ലാ നോൺ വെജ് കടകളും വൈകുന്നേരത്തോടെ അടക്കണമെന്ന് ബൽമുകുന്ദ് ആചാര്യ എംഎൽഎയാണ് നിർദേശിച്ചത്.
ഒരു സർക്കാർ ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച ബൽമുകുന്ദ് തെരുവിൽ നോൺ വെജ് ഭക്ഷണം വിൽക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയായിരുന്നു. നോൺ വെജ് ഭക്ഷണം വിൽക്കുന്ന എല്ലാ കടകളും അടക്കാൻ ഉദ്യോഗസ്ഥനോട് ഫോണിലൂടെ നിർദേശിക്കുന്ന വീഡിയോ പുറത്തുവന്നു.
കടകൾ ഒഴിപ്പിച്ചതിന്റെ റിപ്പോർട്ട് വൈകുന്നേരത്തിനകം തനിക് നൽകണമെന്നും എംഎൽഎ ആവശ്യപ്പെടുന്നുണ്ട്. ഹവാമഹലിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് ബൽമുകുന്ദ് ആചാര്യ.
കോൺഗ്രസിന്റെ ആർ.ആർ. തിവാരിയെ 600 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ബൽമുകുന്ദ് ആചാര്യ എംഎൽഎ ആയത്.