പെട്രോൾ പമ്പിൽ കവർച്ച; മുഖ്യ ആസൂത്രകൻ അറസ്റ്റിൽ
Monday, December 4, 2023 9:36 PM IST
കോഴിക്കോട്: മുക്കത്തിന് സമീപം പെട്രോൾ പമ്പ് ജീവനക്കാരന്റെ മുഖത്ത് മുളകുപൊടി വിതറി കവര്‍ച്ച നടത്തിയ കേസിന്റെ മുഖ്യ ആസൂത്രകന്‍ പിടിയില്‍.
വയനാട് കാവുമന്ദം സ്വദേശി അൻസാറാണ് പിടിയിലായത്. കഴിഞ്ഞ മാസമാണ് സംഭവം. മുക്കത്തിനടുത്ത് മാങ്ങാപ്പൊയിലിലെ പെട്രോൾ പമ്പിലാണ് കവർച്ച നടന്നത്.
മുളുക് പൊടി എറിഞ്ഞും ജീവനക്കാരന്റെ മുഖത്ത് മുണ്ട് കൊണ്ട് മൂടിയുമായിരുന്നു മോഷണം. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ മൂന്ന് മലപ്പുറം സ്വദേശികള്‍ നേരത്തെ പിടിയിലായിരുന്നു.
തുടർന്നാണ് അൻസാറിനെയും പോലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം ഗോവയിലേക്ക് കടന്ന അൻസാർ അവിടെ ഒരു വീട്ടിൽ രോഗിയെ പരിചരിക്കാൻ ജോലിക്ക് നിൽക്കുകയായിരുന്നു. തിരിച്ചു വയനാട്ടിലേക്ക് വരുന്നതിനിടെ താമരശേരിയിൽ വച്ചാണ് ഇയാളെ പിടികൂടിയത്.