ഡാനിഷ് അലി എംപിയെ ബിഎസ്പിയിൽനിന്നു സസ്പെൻഡ് ചെയ്തു
Saturday, December 9, 2023 7:26 PM IST
ന്യൂഡൽഹി: ബിഎസ്പി എംപി ഡാനിഷ് അലിയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടികാട്ടിയാണ് അദ്ദേഹത്തെ ബിഎസ്പിയില്നിന്നു സസ്പെന്ഡ് ചെയ്തത്.
പാർട്ടിയുടെ നയങ്ങൾക്കും പ്രത്യയശാസ്ത്രത്തിനും അച്ചടക്കത്തിനും എതിരായ നിങ്ങളുടെ പ്രസ്താവനകൾക്കും പ്രവർത്തനങ്ങൾക്കും പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. തുടർച്ചയായി പാർട്ടിക്കെതിരെ പ്രവർത്തിച്ചുവെന്നും ബിഎസ്പി പ്രസ്താവനയിൽ വ്യക്തമാക്കി.