കീഴാറ്റിങ്ങലില്‍ യുവാക്കളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം; രണ്ട് പേര് കസ്റ്റഡിയില്‍
Sunday, December 10, 2023 9:41 AM IST
തിരുവനന്തപുരം: കീഴാറ്റിങ്ങലില്‍ യുവാക്കളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര് കസ്റ്റഡിയില്‍. മുഖ്യപ്രതിയുടെ സുഹൃത്തുക്കളാണ് പിടിയിലായത്.
ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഇവരിലൂടെ മുഖ്യപ്രതികളിലേയ്ക്ക് എത്താന്‍ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. ശനിയാഴ്ച വൈകുന്നേരം നാലിന് വിളയില്‍മൂലയില്‍ വച്ചാണ് അഞ്ച് യുവാക്കള്‍ക്ക് നേരേ ആക്രമണമുണ്ടായത്.
കീഴാറ്റിങ്ങല്‍ സ്വദേശികളായ സിജു, പ്രതീഷ്, ചിക്കു, രാജേഷ്, ബിനോസ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അഞ്ചുതെങ്ങ് സ്വദേശി പവന്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. ഇയാളുടെ സുഹൃത്തുക്കളാണ് നിലവില്‍ പിടിയിലായത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.