ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ സുരക്ഷാവേലിയിലിടിച്ച് അപകടം; അഞ്ചുപേർക്ക് പരിക്ക്
Sunday, December 10, 2023 1:00 PM IST
തിരുവനന്തപുരം: കിളിമാനൂരിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡിന്റെ സുരക്ഷാവേലിയില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു.
കിളിമാനൂര്‍ പാപ്പാല ഗവണ്മെന്റ് എല്‍പി സ്കൂളിന് സമീപം ഇന്നു പുലർച്ചെയാണ് അപകടമുണ്ടായത്. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചു വരികയായിരുന്ന തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡിന്റെ സുരക്ഷാവേലിയില്‍ ഇടിക്കുകയായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.