തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് ബേ​ക്ക​റി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ക​ട​യു​ട​മ മ​രി​ച്ചു. കാ​ർ യാ​ത്രി​ക​ർ​ക്ക് പ​രി​ക്കേ​റ്റു.

വെ​ഞ്ഞാ​റ​മൂ​ട് ത​ണ്ട്രാം​പൊ​യ്ക ജം​ഗ്ഷ​നു സ​മീ​പം പു​ല​ർ​ച്ചെ 4.45 നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​ന്ധ്ര​യി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​രു​മാ​യി കാ​രേ​റ്റ് ഭാ​ഗ​ത്തു​നി​ന്ന് തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് നെ​സ്റ്റ് ബേ​ക്ക​റി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ക​ട​യു​ട​മ​യാ​യ ആ​ലി​യാ​ട് സ്വ​ദേ​ശി ര​മേ​ശ​ൻ (47) സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ആ​ന്ധ്രാ സ്വ​ദേ​ശി​ക​ളു​ടെ പ​രു​ക്ക് ഗു​രു​ത​ര​മ​ല്ല.

ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.