ഡോ. ഷഹനയുടെ ആത്മഹത്യ; പ്രതി റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
Monday, December 11, 2023 12:54 PM IST
തിരുവനന്തപുരം: യുവ ഡോക്ടര്‍ ഷഹന ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ഡോ. റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം എസിജെഎം കോടതിയുടേതാണ് നടപടി.
ഇത്തരമൊരു കേസില്‍ പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിക്കുകയായിരുന്നു. അതീവ ഗൗരവമുള്ള കേസാണിതെന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതി നിരീക്ഷിച്ചു.
സ്ത്രീധനത്തിന്റെ പേരില്‍ വിവാഹത്തില്‍നിന്ന് റുവൈസ് പിന്മാറിയതോടെയാണ് ഷഹന ജീവനൊടുക്കിയത്. സ്ത്രീധനത്തിന്റെ പേര് പറഞ്ഞത് ഷഹനയെ മാനസിക സമ്മര്‍ദത്തിലാക്കിയെന്നും ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു.
കേസില്‍ റുവൈസിന്റെ അച്ഛനെയും പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. സ്ത്രീധനത്തിനായി ഇയാളും സമ്മര്‍ദം ചെലുത്തിയെന്ന് ഷഹനയുടെ ബന്ധുക്കൾ മൊഴി നൽകിയിരുന്നു. നിലവില്‍ ഇയാള്‍ ഒളിവിലാണ്.