പരിക്ക്; ഗ്ലെൻ മാക്സ്വെല്ലിന് ഐപിഎൽ സീസൺ നഷ്ടമായേക്കും
Wednesday, April 30, 2025 10:35 PM IST
ചെന്നൈ: പരിക്കിനെ തുടർന്ന് പഞ്ചാബ് കിംഗ്സിന്റെ ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്വെല്ലിന് ഈ ഐപിഎൽ സീസൺ നഷ്ടമാകുമെന്ന് സൂചന. മാക്സ്വെല്ലിന് വിരലിനാണ് പരിക്കേറ്റതെന്ന് പഞ്ചാബ് കിംഗ്സ് നായകൻ ശ്രേയസ് അയ്യർ അറിയിച്ചു.
താരത്തിന് പരിക്കേറ്റത് ടീമിന് തിരിച്ചടിയാണെന്നും എന്നാൽ ടീമിൽ വേറെ മികച്ച താരങ്ങൾ ഉള്ളതിനാൽ പ്രകടനത്തെ ബാധിക്കില്ലെന്നും ശ്രേയസ് അയ്യർ പറഞ്ഞു. മാക്സ്വെല്ലിന് പകരകാരനെ കണ്ടെത്തിയിട്ടില്ലെന്നും ഉടനെ അത്തരത്തിലുള്ള നീക്കത്തിലേയ്ക്ക് കടക്കില്ലെന്നും പഞ്ചാബ് നായകൻ പറഞ്ഞു.
ഈ സീസണിൽ ഫോം കണ്ടെത്താൻ മാക്സ്വെല്ലിന് കഴിഞ്ഞിരുന്നില്ല. സീസണിൽ ആകെ 48 റൺസ് മാത്രമാണ് താരത്തിന് നേടാൻ സാധിച്ചത്.