അതിർത്തിയിൽ വെടിവയ്പ്പ് രൂക്ഷം; പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ
Thursday, May 1, 2025 5:50 AM IST
ന്യൂഡൽഹി: നിയന്ത്രണരേഖയിൽ വെടിവയ്പ്പ് രൂക്ഷമാകുന്നതോടെ പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ. ഇരു രാജ്യങ്ങളുടെയും ഡിജിഎംഒമാർ (ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ്) നടത്തിയ സംഭാഷണത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ 26നും 27നും ടുട്മാരി ഗാലി, റാംപൂർ സെക്ടറുകളിലെ നിയന്ത്രണ രേഖയിൽ പാക് സൈന്യം നടത്തിയ വെടിവയ്പ്പിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചിരുന്നു. നിയന്ത്രണരേഖയിൽ തുടർച്ചയായി പാക്കിസ്ഥാൻ വെടിവയ്പ്പ് നടത്തുന്ന പശ്ചാത്തിലാണ് ഇരു രാജ്യങ്ങളിലെയും ഡിജിഎംഒമാർ സംസാരിച്ചതും താക്കീത് നൽകിയതും.
നിലവിൽ രാജ്യാന്തര അതിർത്തിയിലെ വെടിനിർത്തൽ കരാർ ലംഘനമാണ് പാക്കിസ്ഥാൻ നടത്തുന്നതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.