കൊടുംഭീകരന് സുരക്ഷ വര്‍ധിപ്പിച്ച് പാക്കിസ്ഥാന്; വീട്ടില്‍ കമാന്‍ഡോകളെ വിന്യസിച്ചു
Thursday, May 1, 2025 11:13 AM IST
ന്യൂഡൽഹി: ഇന്ത്യയുടെ തിരിച്ചടി ഭയന്ന് കൊടുംഭീകരനും ലഷ്കർ-ഇ-തൊയ്ബ തലവനുമായ ഹാഫിസ് സെയ്ദിന് സുരക്ഷ ശക്തമാക്കി പാക്കിസ്ഥാൻ. ലാഹോറിലെ സെയ്ദിന്റെ വസതിയിൽ പാക് സ്പെഷ്യൽ സർവീസ് ഗ്രൂപ്പിലെ മുൻ കമാൻഡോകളെ വിന്യസിച്ചു.
വീടിന് ഒരു കിലോമീറ്റൽ ചുറ്റളവിൽ സിസിടിവികളും സ്ഥാപിച്ചു. പാക് കരസേനാ ഉദ്യോഗസ്ഥർ നേരിട്ടാണ് ഇവിടുത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നത്.
ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോര്‍ട്ടുകൾ വന്നതോടെയാണ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയത് എന്നതാണ് റിപ്പോർട്ട്. മുന്‍പ് നിരവധി തവണ ഹാഫിസ് സെയ്ദിനെതിരെ ഇന്ത്യ ശക്തമായ നിലപാടുകൾ എടുത്തിരുന്നു.
ആ സാഹചര്യത്തിലാണ് പാകിസ്ഥാന്റെ നീക്കം. അതേസമയം സെയ്ദ് ഇപ്പോൾ ജയിലിലാണെന്നാണ് പാക്കിസ്ഥാന് അന്താരാഷ്ട്ര സമൂഹത്തിന് മുന്പിൽ അവകാശപ്പെടുന്നത്.