പ്രധാനമന്ത്രി എത്താൻ മണിക്കൂറുകൾ മാത്രം; വിഴിഞ്ഞം തുറമുഖത്തിന് ബോംബ് ഭീഷണി
Thursday, May 1, 2025 3:25 PM IST
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേരെ ബോംബ് ഭീഷണി. വെള്ളിയാഴ്ച കമ്മീഷനിംഗ് നടക്കാനിരിക്കെയാണ് ഭീഷണി സന്ദേശമെത്തിയത്.
പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങിന് എത്തുന്ന സാഹചര്യത്തിൽ എസ്പിജി നിയന്ത്രണത്തിലാണ് വിഴിഞ്ഞം തുറമുഖ മേഖലയുള്ളത്. അതിനാൽ തന്നെ ബോംബ് ഭീഷണി വ്യാജമാകുമെന്നാണ് വിവരം.
മലപ്പുറത്ത് ഒരു കേന്ദ്രത്തിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. എന്നാൽ ഇത് എവിടെയാണെന്ന് വ്യക്തമായിട്ടില്ല. അതേസമയം ഇന്ന് രാത്രി ഏഴരയോടെ പ്രധാനമന്ത്രി എത്താൻ ഇരിക്കെ തിരുവനന്തപുരം നഗരം കനത്ത സുരക്ഷാ വലയത്തിലാണ്.