എ​റ​ണാ​കു​ളം: ഹെ​റോ​യി​നു​മാ​യി നാ​ല് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ പി​ടി​യി​ൽ. എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​രി​ൽ ആ​ണ് സം​ഭ​വം.

ആ​സാം സ്വ​ദേ​ശി​ക​ളാ​യ ഷു​ക്കൂ​ർ​അ​ലി, സ​ബീ​ർ ഹു​സൈ​ൻ, റെ​മീ​സ് രാ​ജ, സ​ദ്ദാം ഹു​സൈ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 110 ഗ്രാം ​ഹെ​റോ​യിൻ ​ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.

ആസാ​മി​ൽ നി​ന്നാണ് പെ​രു​മ്പാ​വൂ​രി​ലേ​ക്ക് ഇ​വ​ർ ഹെ​റോ​യി​നു​മാ​യി എ​ത്തി​യ​ത്. മാ​സ​ങ്ങ​ളാ​യി ഇ​വ​ർ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.