ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ ക​ലിം​ഗ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ടെ​ക്നോ​ള​ജി (കെ​ഐ​ഐ​ടി) യു​ടെ ഹോ​സ്റ്റ​ൽ മു​റി​യി​ൽ വി​ദ്യാ​ർ​ഥിനി​യെ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. നേ​പ്പാ​ൾ​ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​നി​യാ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ര്‍​ഥി​നി​യു​ടെ സ​ഹ​പാ​ഠി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. ആ​ത്മ​ഹ​ത്യ​യു​ടെ പി​ന്നി​ലെ കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

മൂ​ന്ന് മാ​സ​ത്തി​നി​ടെ ഇ​വി​ടെ സം​ഭ​വി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ മ​ര​ണ​മാ​ണി​ത്. മൂ​ന്ന് മാ​സം മു​മ്പ് മൂ​ന്നാം വ​ർ​ഷ ബി​ടെ​ക് വി​ദ്യാ​ർ​ഥി ഹോ​സ്റ്റ​ലി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു.