രാഹുലിനെയും ഖാർഗെയെയും കണ്ട് സുധാകരൻ; തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും സംഘടനാ വിഷയങ്ങളും ചർച്ചയായെന്ന് സൂചന
Friday, May 2, 2025 9:24 PM IST
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ കൂടിക്കാഴ്ച നടത്തി. 40 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു.
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും സംഘടനാ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായെന്നാണ് സൂചന. അതേസമയം പഹൽഗാമിലെ ഭീകരാക്രമണത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഇന്നു ചേർന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി ഐക്യദാർഢ്യവും പിന്തുണയും അറിയിച്ചു.
കുടുംബങ്ങളുടെ വേദന രാജ്യത്തിന്റെയും വേദനയാണ്. പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാനും ഭീകരവാദത്തെ നിയന്ത്രിക്കാനുമുള്ള പ്രവർത്തനങ്ങൾ നമ്മൾ ഒരുമിച്ചെടുക്കേണ്ട സമയമാണിത് എന്നും കോൺഗ്രസ് വ്യക്തമാക്കി.