വിവാദം ഉണ്ടായതുകൊണ്ട് വിഴിഞ്ഞത്ത് ഇടതുപക്ഷത്തിന്റെ റോള്‍ എന്താണെന്ന് മനസിലായി: മന്ത്രി റിയാസ്
Saturday, May 3, 2025 1:24 AM IST
തിരുവനന്തപുരം: വിവാദം ഉണ്ടായതുകൊണ്ട് വിഴിഞ്ഞത്ത് ഇടതുപക്ഷത്തിന്റെ റോള്‍ എന്താണെന്ന് മനസിലായെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വിഴിഞ്ഞത്ത് പ്രധാന പങ്ക് കേന്ദ്രത്തിന്റേതല്ല സംസ്ഥാന സര്‍ക്കാരിന്റേതാണെന്നും മനസിലായിയെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞത്ത് ഉദ്ഘാടന വേദിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഇരിപ്പിടം നല്കിയ സംഭവത്തില്‍ വിമര്‍ശനം തുടര്‍ന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രധാനമന്ത്രിയുടെ ഓഫീസ് ജനാധിപത്യവിരുദ്ധ സമീപനം സ്വീകരിച്ചുവെന്നാണ് റിയാസിന്റെ ആരോപണം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്റേത് രാഷ്ട്രീയ അല്പത്തരമാണെന്നും അദ്ദേഹം പറഞ്ഞു.
എന്ത് കിട്ടിയാലും സര്‍ക്കാരിനെതിരെ പറയുകയാണ് കോണ്‍ഗ്രസിന്റെ രീതിയെന്നും റിയാസ് കൂട്ടിച്ചേർത്തു.