ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ​ബാ​സ് ഷ​രീ​ഫി​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ന് ഇ​ന്ത്യ​യി​ല്‍ വി​ല​ക്ക്. പാ​ക് ന​ട​ന്‍ ഫ​വാ​ദ് ഖാ​ന്‍, ഗാ​യ​ക​രാ​യ ആ​തി​ഫ് അ​സ്ലം, റ​ഹാ​ത് ഫ​തേ​ഹ് അ​ലി ഖാ​ന്‍ എ​ന്നി​വ​രു​ടെ ഇ​ന്‍​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

നേ​ര​ത്തെ 16 പാ​ക്കി​സ്ഥാ​ൻ യൂ​ട്യൂ​ബ് ചാ​ന​ലും അ​ഭി​നേ​താ​ക്ക​ളു​ടെ യൂ​ട്യൂ​ബ് ചാ​ന​ലും വി​ല​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഷ​ഹ​ബാ​സ് ഷ​രീ​ഫി​ന്‍റെ ചാ​ന​ലി​നും വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​ത്.

നി​ല​വി​ല്‍ ഡോ​ണ്‍ ന്യൂ​സ്, സ​മാ ടി​വി, എ​ആ​ര്‍​ആ ന്യൂ​സ്, ബോ​ള്‍ ന്യൂ​സ്, റ​ഫ്താ​ര്‍, ജി​യോ ന്യൂ​സ്, സ​മാ സ്‌​പോ​ര്‍​ട്‌​സ്, പാ​ക്കി​സ്ഥാ​ൻ റ​ഫ​റ​ന്‍​സ്, ജി​എ​ന്‍​എ​ന്‍, ഉ​സൈ​ര്‍ ക്രി​ക്ക​റ്റ്, ഉ​മ​ര്‍ ചീ​മാ എ​ക്‌​സ്‌​ക്ലൂ​സീ​വ്, അ​സ്മ ഷി​റാ​സി, മു​നീ​ബ് ഫ​റൂ​ഖ്, സു​നോ ന്യൂ​സ്, റാ​സി നാ​മ, ഇ​ര്‍​ഷാ​ദ് ഭ​ട്ടി തു​ട​ങ്ങി​യ യൂ​ട്യൂ​ബ് ചാ​ന​ലു​ക​ളാ​ണ് ഇ​ന്ത്യ​യി​ല്‍ വി​ല​ക്കി​യ​ത്.