ന്യൂ​ഡ​ൽ​ഹി: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് അ​തി​ർ​ത്തി​യി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​യ​ർ ചീ​ഫ് മാ​ർ​ഷ​ൽ എ.​പി. സിം​ഗ് ഇ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ക​ണ്ടു. നേ​ര​ത്തേ വി​വി​ധ സേ​നാ മേ​ധാ​വി​മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി സം​സാ​രി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ഇ​ന്ന​ത്തെ കൂ​ടി​ക്കാ​ഴ്ച​യും എ​ന്നാ​ണ് വി​വ​രം.

ശനിയാഴ്ചയാണ് പ്ര​ധാ​ന​മ​ന്ത്രി​യും നാ​വി​ക​സേ​നാ മേ​ധാ​വി അ​ഡ്മി​റ​ൽ ദി​നേ​ശ് കെ. ​ത്രി​പാ​ഠി​യും ത​മ്മിൽ കൂടിക്കാഴ്ച നടത്തിയത്. അ​തേ​സ​മ​യം കൂ​ടി​ക്കാ​ഴ്ച സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

പ​ഹ​ൽ​ഗാ​മി​ൽ ഏ​പ്രി​ൽ 22ന് ​ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 26 പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. പ​ഹ​ല്‍​ഗാം ആ​ക്ര​മ​ണ​ത്തി​ന് തി​രി​ച്ച​ടി ന​ല്‍​കാ​ന്‍ സേ​ന​ക​ള്‍​ക്ക് പൂ​ര്‍​ണ​സ്വാ​ത​ന്ത്ര്യം ന​ല്‍​കു​ന്ന​താ​യി സേ​നാ​മേ​ധാ​വി​മാ​രു​ടെ യോ​ഗ​ത്തി​ൽ‌ പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു.