ജമ്മു കാഷ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു
Sunday, May 4, 2025 3:38 PM IST
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ റംബാന്‍ ജില്ലയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു. അമിത് കുമാര്‍, സുജീത് കുമാര്‍, മാന്‍ ബഹദൂര്‍ എന്നിവരാണ് മരിച്ചത്.
700 അടി താഴ്ചയുള്ള മലയിടുക്കിലേക്കാണ് വാഹനം പതിച്ചത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് ദേശീയ പാത 44 ലൂടെ പോകുകയായിരുന്ന വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്.
ഇന്ന് രാവിലെ 11.30 ഓടെയാണ് അപകടം നടന്നത്. സൈന്യവും കാഷ്മീർ പോലീസും ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനം നടത്തിവരികയാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ മലയിടുക്കില്‍നിന്ന് പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്.