"തനിക്ക് പറ്റിച്ച് ജീവിക്കാനേ അറിയൂ';ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയ കാർത്തികയുടെ ഓഡിയോ പുറത്ത്
Sunday, May 4, 2025 8:09 PM IST
എറണാകുളം: വിദേശത്ത് ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ അറസ്റ്റിലായ കാർത്തികയുടെ ഓഡിയോ പുറത്ത്. പണം തിരികെ ആവശ്യപ്പെട്ടവരോട് തനിക്ക് പറ്റിച്ച് ജീവിക്കാനേ അറിയുള്ളു എന്നും അത് തന്റെ മിടുക്കാണെന്നുമാണ് കാർത്തിക പറയുന്നത്.
എന്തിനാണ് പറ്റിക്കാൻ നിന്നുതരുന്നതെന്നാണ് കാർത്തികയുടെ ചോദ്യം. യുകെയിലേക്കും ഓസ്ട്രേലിയയിലേക്കും ജോലി വാഗ്ദാനംചെയ്ത് വിവിധ ആളുകളിൽനിന്നായി 30 ലക്ഷത്തോളം രൂപയാണ് ഇവർ തട്ടിയത്.
പത്തനംതിട്ട സ്വദേശിനിയും കൊച്ചി പുല്ലേപ്പടിക്ക് സമീപത്തെ ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി ഉടമയുമാണ് കാർത്തിക. നിലവിൽ കാർത്തിക മാത്രമാണ് കേസിലെ പ്രതി.