കോ​ട്ട​യം: സം​സ്ഥാ​ന പാ​ർ​ട്ടി​യാ​യി തെരഞ്ഞെടുപ്പ് ക​മ്മീ​ഷ​ൻ അം​ഗീ​ക​രി​ച്ച കേ​ര​ള കോ​ൺ​ഗ്ര​സി​ന് ഓ​ട്ടോ​റി​ക്ഷ ചി​ഹ്ന​വും അ​നു​വ​ദി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് തെരഞ്ഞെടുപ്പ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​താ​യി കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തെ തു​ട​ർ​ന്ന് കേ​ര​ളാ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യെ സം​സ്ഥാ​ന പാ​ർ​ട്ടി​യാ​യി തെരഞ്ഞെടുപ്പ് ക​മ്മീ​ഷ​ൻ അം​ഗീ​ക​രി​ച്ചി​രു​ന്നു. കോ​ട്ട​യം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ കേ​ര​ള കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ഫ്രാ​ൻ​സി​സ് ജോ​ർ​ജ് ഓ​ട്ടോറി​ക്ഷാ ചി​ഹ്ന​ത്തി​ലാ​ണ് മ​ത്സ​രി​ച്ച​ത്.