ഷിം​ല: ധ​രം​ശാ​ല​യി​ൽ ന​ട​ന്നു​കൊ​ണ്ടി​രു​ന്ന പ​ഞ്ചാ​ബ് കിം​ഗ്സ്-​ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് ഐ​പി​എ​ൽ മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു. സ്‌​റ്റേ​ഡി​യ​ത്തി​ലെ ഫ്‌​ള​ഡ്‌​ലൈ​റ്റു​ക​ള്‍ അ​ണ​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് മ​ത്സ​രം താ​ല്‍​കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചി​രു​ന്നു. പി​ന്നീ​ടാ​ണ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​ത്.

എ​ന്നാ​ൽ മ​ത്സ​രം ഉ​പേ​ക്ഷി​ക്കാ​നു​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ല. ആ​ദ്യം ഒ​രു ട​വ​റി​ന് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച​തെ​ങ്കി​ലും പി​ന്നീ​ട് ര​ണ്ട് ട​വ​റു​ക​ള്‍ കൂ​ടി ത​ക​രാ​റി​ലാ​യി. പി​ന്നാ​ലെ മ​ത്സ​രം ഉ​പേ​ക്ഷി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. മ​ത്സ​രം 10.1 ഓ​വ​ര്‍ ആ​യി​രി​ക്കെ​യാ​ണ് സം​ഭ​വം.

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത പ​ഞ്ചാ​ബ് ഒ​ടു​വി​ല്‍ വി​വ​രം ല​ഭി​ക്കു​മ്പോ​ള്‍ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 122 റ​ണ്‍​സെ​ന്ന ശ​ക്ത​മാ​യ നി​ല​യി​ലാ​യി​രു​ന്നു. പ്രി​യാ​ന്‍​ഷ് ആ​ര്യ​യു​ടെ (34 പ​ന്തി​ല്‍ 70) വി​ക്ക​റ്റാ​ണ് പ​ഞ്ചാ​ബി​ന് ന​ഷ്ട​മാ​യ​ത്. പ്രി​ഭ്‌​സി​മ്രാ​ന്‍ സിം​ഗ് (50), ശ്രേ​യ​സ് അ​യ്യ​ര്‍ (0) എ​ന്നി​വ​രാ​യിരുന്നു ക്രീ​സി​ല്‍.