ജമ്മുവിൽ പുലർച്ചെയും പാക് ഡ്രോൺ ആക്രമണം; ഒമർ അബ്ദുള്ള ജമ്മുവിലേക്ക്
Friday, May 9, 2025 7:25 AM IST
ശ്രീനഗർ: ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പുലർച്ചെ പാക് ഡ്രോൺ ആക്രമണമുണ്ടായ ജമ്മുവിലേക്ക്. സ്ഥിതിഗതികൾ വിലയിരുത്താനായി താൻ ജമ്മുവിലേക്ക് പോകുന്നതായി അദ്ദേഹം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
റോഡ് മാർഗമാണ് ഒമർ അബ്ദുള്ള ജമ്മുവിലേക്ക് യാത്രതിരിച്ചിരിക്കുന്നത്. അദ്ദേഹം ഔദ്യോഗിക വാഹനത്തിൽ യാത്രചെയ്യുന്ന ചിത്രവും എക്സിൽ പങ്കുവച്ചിട്ടുണ്ട്.
അതേസമയം ജമ്മുവിൽ പുലർച്ചെ വീണ്ടും പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണമുണ്ടായി. പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തതായാണ് വിവരം.
ഡ്രോൺ ആക്രമണം പ്രതിരോധിക്കാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സൈന്യം പ്രവർത്തിപ്പിച്ചു. ജമ്മുവിൽ കനത്ത ജാഗ്രത തുടരുകയാണ്.