പാക് സൈനിക പോസ്റ്റുകൾ തകർത്ത് ഇന്ത്യ; ദൃശ്യങ്ങൾ പങ്കുവച്ച് സൈന്യം
Friday, May 9, 2025 9:09 AM IST
ന്യൂഡൽഹി: നിയന്ത്രണ രേഖയിലെ പാക് സൈനിക പോസ്റ്റ് തകർക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പങ്കുവച്ച് ഇന്ത്യൻ ആർമി. ഒന്നിലധികം പാക് സൈനിക പോസ്റ്റുകൾ തകർത്തതായി സൈനിക വക്താവ് അറിയിച്ചു.
വീഡിയോ ഏത് മേഖലയിലേതാണെന്ന് വ്യക്കമല്ല. എന്നാൽ തുടർച്ചയായ വെടിനിർത്തൽ ലംഘനങ്ങൾക്ക് ഇന്ത്യൻ സൈന്യം തക്കതായ മറുപടി നൽകുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഭീകരക്യാമ്പുകളിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെ പാക് സൈന്യം നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഇന്ത്യ പരാജയപ്പെടുത്തി. പാക് സൈന്യം അയച്ച 50 ഡ്രോണുകൾ വെടിവച്ചിട്ടതായി ഇന്ത്യ വ്യക്തമാക്കി.