ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ നി​ന്നും പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചു. ജ​മ്മു​വി​ൽ നി​ന്നും പ്ര​ത്യേ​ക ട്രെ​യി​ൻ 10.45ന് ​പു​റ​പ്പെ​ടും. ഉ​ദം​പൂ​രി​ൽ നി​ന്നും വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ 12.45ന് ​പു​റ​പ്പെ​ടും. ഉ​ദം​പൂ​രി​ൽ നി​ന്നും ഏ​ഴി​ന് പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സു​ണ്ട്.

അ​തേ​സ​മ​യം, സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല​യോ​ഗം ചേ​ർ​ന്നു. ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സം​യു​ക്ത സൈ​നി​ക മേ​ധാ​വി അ​നി​ൽ ചൗ​ഹാ​നും മൂ​ന്ന് സൈ​നി​ക മേ​ധാ​വി​മാ​രും പ​ങ്കെ​ടു​ത്തു.

പ്ര​തി​രോ​ധ മ​ന്ത്രി ഉ​ട​ൻ​ത​ന്നെ പ്ര​ധാ​ന​മ​ന്ത്രി​യെ വ​സ​തി​യി​ൽ ചെ​ന്നു​കാ​ണു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​ദ്ദേ​ഹം സ്ഥി​തി​ഗ​തി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി​യെ ധ​രി​പ്പി​ക്കും.