അ​മൃ​ത്സ​ര്‍: ഇ​ന്ത്യ-​പാ​ക് സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​ഞ്ചാ​ബി​ലെ ക​പൂ​ര്‍​ത്ത​ല​യി​ല്‍ 200ല്‍ ​അ​ധി​കം മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ശ​ങ്ക​യി​ല്‍. ലൗ​ലി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഇ​വി​ടെ കു​ടു​ങ്ങി​യ​ത്.

മേ​ഖ​ല​യി​ല്‍ ഷെ​ല്ലാ​ക്ര​മ​ണം ശ​ക്ത​മാ​യ​തോ​ടെ പ​ല​രും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​ണ്. 40 വി​ദ്യാ​ര്‍​ഥി​ക​ൾ ഇ​ന്ന് റോ​ഡു​മാ​ർ​ഗം ഡ​ല്‍​ഹി​യി​ലേ​ക്ക് തി​രി​ക്കും. അ​വി​ടെ​നി​ന്ന് വി​മാ​ന​മാ​ർ​ഗം ചെ​ന്നൈ​യി​ലെ​ത്തി​യ ശേ​ഷം നാ​ട്ടി​ലേ​ക്ക് എ​ത്താ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്.

പ​രീ​ക്ഷ ഓ​ണ്‍​ലൈ​നാ​ക്കാ​മെ​ന്ന് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​റി​യി​പ്പ് ല​ഭി​ച്ച​തോ​ടെയാണ് നാ​ട്ടി​ലേ​ക്ക് മടങ്ങാൻ തീരുമാനിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു.