ഇന്ത്യ-പാക് സംഘര്‍ഷം; സംസ്ഥാനത്തെ കണ്ട്രോള് റൂമിന്റെ മെയിൽ ഐഡിയിൽ മാറ്റം
Saturday, May 10, 2025 12:16 PM IST
തിരുവനന്തപുരം: ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ സംഘർഷമേഖലയിൽ കുടുങ്ങിയവർക്ക് സഹായം എത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ തുറന്ന കണ്ട്രോള് റൂമിന്റെ മെയിൽ ഐഡിയിൽ മാറ്റം. പുതിയ ഇ-മെയിൽ ഐഡി: [email protected] ആണ്.
പഴയ മെയിൽ ഐഡിക്ക് ([email protected]) പകരം ഇനി മുതൽ പുതിയ മെയിൽ ഐഡിയിലേക്കാണ് സന്ദേശങ്ങൾ അയക്കേണ്ടത്. സംഘർഷമേഖലയിൽ കുടുങ്ങിയവർക്ക് ആവശ്യമായ സഹായം ഉറപ്പാക്കുന്നതിനാണ് സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.
ആഭ്യന്തര സെക്രട്ടറിക്കാണ് ഇത് സംബന്ധിച്ച ഏകോപന ചുമതല. സംഘര്‍ഷമേഖലയില്‍ അകപ്പെട്ടവര്‍ക്ക് കണ്ട്രോള് റൂമില്‍ ബന്ധപ്പെടാം. ഫാക്സ് നമ്പര്‍- 0481-2322600 ഫോണ്‍ നമ്പര്‍- 0471-2517500/ 2517600.