ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ന​ഷ്ട​ങ്ങ​ൾ സൈ​ന്യ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്ന് ചീ​ഫ് ഓ​ഫ് ഡി​ഫ​ൻ​സ് സ്റ്റാ​ഫ് ജ​ന​റ​ൽ അ​നി​ൽ ചൗ​ഹാ​ൻ. അ​ത്ത​രം തി​രി​ച്ച​ടി​ക​ൾ​ക്കു പ്രാ​ധാ​ന്യ​മി​ല്ലെ​ന്നും അ​വ​സാ​നം ല​ഭി​ക്കു​ന്ന ഫ​ല​ത്തി​നാ​ണു പ്രാ​ധാ​ന്യ​മെ​ന്നും പൂ​നെ​യി​ലെ സാ​വി​ത്രി​ഭാ​യ് ഫൂ​ലെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ഭാ​ഷ​ണ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ത്ര വി​മാ​ന​ങ്ങ​ൾ ന​ശി​പ്പി​ക്ക​പ്പെ​ട്ടു, എ​ത്ര റ​ഡാ​റു​ക​ൾ ത​ക​ർ​ന്നു, അ​ത്ത​രം വി​വ​ര​ങ്ങ​ൾ ഞ​ങ്ങ​ൾ​ക്ക് നി​ങ്ങ​ളോ​ട് പ​റ​യാ​ൻ ക​ഴി​യും. പ​ക്ഷേ ന​ഷ്ട​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​ത് അ​ത്ര ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​യാ​ഴ്ച സിം​ഗ​പ്പൂ​രി​ൽ ന​ട​ന്ന ഒ​രു പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​യ്ക്ക് ചി​ല തി​രി​ച്ച​ടി​ക​ൾ നേ​രി​ട്ട​താ​യി അ​ദ്ദേ​ഹം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

പാ​ക്കി​സ്ഥാ​ന്‍റെ വ്യോ​മ പ്ര​തി​രോ​ധ​സം​വി​ധാ​നം ഇ​ന്ത്യ​ൻ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വെ​ടി​വ​ച്ചി​ട്ടെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ര​ണ​വു​മാ​യി അ​നി​ൽ ചൗ​ഹാ​ൻ രം​ഗ​ത്തെ​ത്തി​യ​ത്. ഒ​രു ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ ഒ​രു ടീം ​വി​ജ​യി​ക്കു​മ്പോ​ൾ അ​വി​ടെ എ​ത്ര വി​ക്ക​റ്റ്, ബോ​ൾ, ക​ളി​ക്കാ​ർ എ​ന്ന ചോ​ദ്യ​ത്തി​ന് അ​ടി​സ്ഥാ​ന​മി​ല്ല.

ഇ​ന്ത്യ​ക്കെ​തി​രെ കൂ​ടു​ത​ൽ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ൽ നി​ന്ന് പാ​ക്കി​സ്ഥാ​നെ ത​ട​യു​ക എ​ന്ന​താ​യി​രു​ന്നു ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ന്‍റെ ല​ക്ഷ്യം.​പ​ഹ​ൽ​ഗാം ആ​ക്ര​മ​ണം അ​ങ്ങേ​യ​റ്റം ക്രൂ​ര​മാ​യ പ്ര​വ​ർ​ത്തി​യാ​യി​രു​ന്നു. ആ​യി​രം മു​റി​വു​ക​ളി​ലൂ​ടെ ഇ​ന്ത്യ​യെ ര​ക്ത​ത്തി​ൽ ആ​ഴ്ത്തു​ക​യാ​യി​രു​ന്നു അ​വ​രു‌​ടെ ല​ക്ഷ്യം.

എ​ന്നാ​ൽ ഇ​ന്ത്യ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ലൂ​ടെ അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര​ത​യ്‌​ക്ക് ഒ​രു അ​തി​രു​വ​ര​ച്ചു. ഇ​ന്ത്യ ഒ​രി​ക്ക​ലും ആ​ണ​വാ​യു​ധ ഭീ​ഷ​ണി​ക്ക് വ​ഴ​ങ്ങി​ല്ലെ​ന്നും ഭീ​ക​ര​ത​യു​ടെ ത​ട​വി​ല്‍ ക​ഴി​യി​ല്ലെ​ന്നും ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ​റി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.