കൊ​ച്ചി: എ​ള​ങ്കു​ന്ന​പ്പു​ഴ വ​ള​പ്പ് ബീ​ച്ചി​ൽ കു​ളി​ക്കാ​നി​റ​ങ്ങി കാ​ണാ​താ​യ യ​മ​ൻ പൗ​ര​ന്മാ​രാ​യ ര​ണ്ടു​പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു. നേ​വി, കോ​സ്റ്റ് ഗാ​ർ​ഡ്, കോ​സ്റ്റ​ൽ പോ​ലീ​സ്, ഫ​യ​ർ ഫോ​ഴ്സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

ജു​ബ്രാ​ൻ ഖ​ലീ​ൽ (21), അ​ബ്ദു​ൾ സ​ലാം അ​വാ​ദ് (22) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 12.45ഓ​ടെ​യാ​ണ് സം​ഭ​വം. കോ​യ​മ്പ​ത്തൂ​ർ ര​ത്തി​നം കോ​ള​ജി​ലെ ഐ​ടി വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​രു​വ​രും.

ഒ​മ്പ​തം​ഗ വി​ദേ​ശ വി​ദ്യാ​ർ​ഥി സം​ഘം കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നും കാ​ർ വാ​ട​ക​യ്‌​ക്കെ​ടു​ത്ത് എ​റ​ണാ​കു​ള​ത്ത് വി​നോ​ദ​യാ​ത്ര വ​ന്ന​താ​ണ്. ഇ​തി​ൽ ഏ​ഴു പേ​രാ​ണ് ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. ‌

പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ജു​ബ്രാ​ൻ ഖ​ലീ​ലും അ​ബ്ദു​ൾ സ​ലാം അ​വാ​ദും അ​ടു​ത്ത ദി​വ​സം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.