നീലഗിരിയിൽ കാട്ടാനയാക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു
Sunday, June 8, 2025 11:09 PM IST
നീലഗിരി: തമിഴ്നാട് നീലഗിരി പന്തല്ലൂരിനടുത്ത് കാട്ടാനയാക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. ചന്തക്കുന്ന് സ്വദേശി ജോയ്(60) ആണ് മരിച്ചത്.
കാപ്പിത്തോട്ടത്തിൽ വച്ചാണ് ആക്രമണമുണ്ടായത്. വീടിന് 100 മീറ്റർ അകലെ വച്ചാണ് ജോയിയെ കാട്ടാന ആക്രമിച്ചത്. രാത്രി എട്ടോടെയാണ് സംഭവം. മൃതദേഹം പന്തലൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് വൈകിട്ട് കാട്ടാന റോഡിലിറങ്ങിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടാനയെ ഓടിക്കുന്ന നടപടിയിലേക്ക് കടന്നിരുന്നു. എന്നാൽ കാട്ടാന തന്റെ വീടിനടുത്തുള്ള വിവരം ജോയി അറിഞ്ഞിരുന്നില്ല. ഉടൻ കാട്ടാന ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.