തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് ബൈ​ക്കി​ലെ​ത്തി​യ സം​ഘം യു​വ​തി​യു​ടെ മാ​ല ക​വ​ർ​ന്നു. തോ​ന്ന​യ്ക്ക​ൽ പാ​ട്ട​ത്തി​ൻ​ക​ര​യി​ലാ​ണ് സം​ഭ​വം.

യു​വ​തി​യു​ടെ നാ​ല് പ​വ​ന്‍റെ മാ​ല ക​വ​ർ​ന്ന ശേ​ഷം സം​ഘം ക​ട​ന്നു ക​ള​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ആ​റോ​ടെ പാ​ട്ട​ത്തി​ൻ​ക​ര സ്വ​ദേ​ശി​നി ശ​ര​ണ്യ ക​ട​യി​ൽ പോ​യി തി​രി​കെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന വ​ഴി​യി​ൽ പാ​ട്ട​ത്തി​ൻ​ക​ര​യി​ൽ നി​ന്ന് പ​ള്ളി​ക്ക​ൽ നാ​ഗ​രു​കാ​വ് പോ​കു​ന്ന റോ​ഡി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

ശ​ര​ണ്യ​യെ പി​ന്തു​ട​ർ​ന്ന് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​രി​ലൊ​രാ​ൾ പെ​ട്ടെ​ന്ന് റോ​ഡി​ലേ​ക്ക് വാ​ഹ​നം നി​ർ​ത്തി ഇ​റ​ങ്ങി. പി​ന്നാ​ലെ റോ​ഡി​വ് കു​റു​കെ നി​ന്ന് മാ​ല പൊ​ട്ടി​ച്ച്‌ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

മാ​ല പി​ടി​ച്ചു പ​റി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ഴു​ത്തി​ൽ ചെ​റി​യ മു​റി​വേ​റ്റ ശ​ര​ണ്യ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. മം​ഗ​ല​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യി മം​ഗ​ല​പു​രം പോ​ലീ​സ് പ​റ​ഞ്ഞു.