ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ സംസ്കാരം ഇന്ന്
Monday, June 9, 2025 9:04 AM IST
മുണ്ടൂർ: നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് മുണ്ടൂർ ചെറുവത്തൂർ വീട്ടിൽ സി.പി. ചാക്കോ (72)യുടെ സംസ്കാരം ഇന്ന് രാവിലെ 10.30ന് മുണ്ടൂർ പരിശുദ്ധ കർമലമാതാ ദേവാലയത്തിൽ നടക്കും.
ചാക്കോയുടെ മൃതദേഹം തൃശൂരിലെ ജൂബിലി മിഷന് ആശുപത്രിയില്‍ നിന്ന് ഞായറാഴ്ച വൈകുന്നേരം മൂന്നു മുതൽ മുണ്ടൂർ കൃഷിഭവനു സമീപമുള്ള വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ഷൈനിന്റെ സഹോദരിമാര്‍ വിദേശത്തു നിന്ന് എത്തിയിട്ടുണ്ട്.
പരിക്കേറ്റ് ചികിത്സയിലുള്ള ഷൈനിനേയും മാതാവിനേയും രാവിലെ വീട്ടിലെത്തിക്കും. ഇരുവരുടെയും ശസ്ത്രക്രിയ ഇന്നോ ചൊവ്വാഴ്ചയോ നടക്കും. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഷൈനിന് ഇടതുതോളിനും അമ്മയ്ക്ക് ഇടുപ്പെല്ലിനുമാണ് പരിക്കേറ്റത്.
അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും അപകടത്തിൽ മരിച്ച പിതാവ് ചാക്കോയുടെ മരണാനന്തരച്ചടങ്ങുകൾക്കുശേഷം നടത്താനാണു തീരുമാനമെന്നും ഡോ. സുജയനാഥൻ പറഞ്ഞു. ഷൈനിനെ കാണാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും എത്തിയിരുന്നു.