കോ​ഴി​ക്കോ​ട്: ചെ​ക്കാ​ട് കു​റു​വ​ന്തേ​രി​യി​ല്‍ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്. കു​റു​വ​ന​ന്തേ​രി സ്വ​ദേ​ശി​നി ദേ​വി​യ്ക്ക്(65) ആ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ല്‍​കി.

ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് നേ​രെ കാ​ട്ടു​പ​ന്നി കു​തി​ച്ചെ​ത്തി​യ​പ്പോ​ള്‍ ഇ​വ​ര്‍ ചി​ത​റി​യോ​ടി. ഇ​തി​നി​ടെ ദേ​വി​യെ പ​ന്നി ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു. പ​തി​വാ​യി കാ​ട്ടു​പ​ന്നി​ശ​ല്യ​മു​ള്ള പ്ര​ദേ​ശ​മാ​ണി​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.