കാലവര്‍ഷം സജീവമാകുന്നു; അതിതീവ്രമഴയ്ക്ക് സാധ്യത
Friday, June 13, 2025 6:29 AM IST
തിരുവനന്തപുരം: കാലവര്‍ഷം സജീവമാകുന്നതിനാൽ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ചമുതൽ 16 വരെ വിവിധ ജില്ലകൾക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
14 ന് കണ്ണൂർ, കാസർഗോഡ്,15 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, 16ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
ഈ ദിവസങ്ങളിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.