കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ തിങ്കളാഴ്ച സ്കൂളുകള്‍ക്ക് അവധി
Sunday, June 15, 2025 8:33 PM IST
കണ്ണൂർ: മഴയുടെ പശ്ചാത്തലത്തിൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ കളക്ടർമാർ തിങ്കളാഴ്ച സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
കണ്ണൂർ ജില്ലയിൽ ശക്തമായ മഴ കാരണം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചതായി കണ്ണൂർ കളക്ടർ അറിയിച്ചു.
കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്കൂളുകള്‍ക്കും അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും ജില്ലാ കളക്ടർ അറിയിച്ചു.