കൊ​ല്ലം: കൊ​ല്ല​ത്ത് ട്രെ​യി​ന്‍ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി പു​നഃ​സ്ഥാ​പി​ച്ചു. പോ​ള​യ​ത്തോ​ട് റെ​യി​ൽ​വേ ട്രാ​ക്കി​ന് കു​റു​കെ വീ​ണ മ​രം മു​റി​ച്ചു മാ​റ്റി​യാ​ണ് ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി പു​നഃ​സ്ഥാ​പി​ച്ച​ത്. ഒ​രു ട്രാ​ക്കി​ലൂ​ടെ ട്രെ​യി​ന്‍ ക​ട​ത്തി​വി​ട്ടു​തു​ട​ങ്ങി​യി​ട്ടു​ള്ള​ത്.

ത​ക​രാ​റി​ലാ​യ വൈ​ദ്യു​തി ലൈ​നു​ക​ള്‍ ന​ന്നാ​ക്കാ​നു​ള്ള ശ്ര​മം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പോ​ള​യ​ത്തോ​ട് ക​പ്പ​ല​ണ്ടി​മു​ക്ക് ജം​ഗ്ഷ​നു​സ​മീ​പ​മാ​ണ് റെ​യി​ല്‍​വേ ട്രാ​ക്കി​ലേ​ക്ക് മ​രം​വീ​ണ​ത്.

ഇ​ല​ക്ട്രി​ക് ലൈ​നി​ന് മു​ക​ളി​ലൂ​ടെ​യാ​ണ് മ​രം​വീ​ണ​ത്. വീ​ണ​തി​ന് പി​ന്നാ​ലെ മ​ര​ത്തി​ന് തീ​പി​ടി​ച്ചി​രു​ന്നു. തീ ​അ​ണ​ച്ച​ശേ​ഷ​മാ​ണ് മ​രം മു​റി​ച്ചു​മാ​റ്റി​യ​ത്.