ഫിഫ ക്ലബ് ലോകകപ്പ്: ബയേൺ മ്യൂണിക്കിന് ഗംഭീര ജയം
Monday, June 16, 2025 2:09 AM IST
ഒഹിയൊ: ഫിഫ ക്ലബ് ലോകകപ്പിൽ ഓക്ലൻഡ് സിറ്റിക്കെതിരായ മത്സരത്തിൽ ജർമൻ കരുത്തരായ ബയേൺ മ്യൂണിക്കിന് ഗംഭീര ജയം. എതിരില്ലാത്ത പത്ത് ഗോളുകൾക്കാണ് ബയേൺ വിജയിച്ചത്.
ബയേണിന് വേണ്ടി ജമാൽ മുസിയാല ഹാട്രിക്ക് നേടി. മത്സരത്തിന്റെ 67, 73, 84 എന്നീ മിനിറ്റുകളിലാണ് താരം ഗോളുകൾ നേടിയത്.
തോമസ് മുള്ളറും കിംഗ്സ്ലി കോമാനും മൈക്കൽ ഒലിസെയും രണ്ട് ഗോൾ വീതം സ്കോർ ചെയ്തു. സച്ച ബൊയെ ഒരു ഗോൾ നേടി.
വിജയത്തോടെ ബയേണിന് മൂന്ന് പോയിന്റായി. ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്തെത്താനും ബയേണിനായി.