പ​യ്യ​ന്നൂ​ർ: സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ച്ച സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​ക്കെ​തി​രെ വാ​ട്ട്സ്ആ​പ് സ്റ്റാ​റ്റ​സി​ട്ട മ​റ്റൊ​രു സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. പ​യ്യ​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മ​നോ​ജ് കു​മാ​റി​നെ​യാ​ണ് ഡി​ഐ​ജി യ​തീ​ഷ് ച​ന്ദ്ര സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ 30ന് ​വി​ര​മി​ച്ച എ​ൻ.​പി. കൃ​ഷ്ണ​നെ​തി​രെ​യാ​ണ് വി​ര​മി​ക്കു​ന്ന അ​തേ ദി​വ​സം ത​ന്നെ മ​നോ​ജ് കു​മാ​ർ വാ​ട്ട്സ്ആ​പ് സ്റ്റാ​റ്റ​സ് ഇ​ട്ട​ത്.

‘‘ല​ഭ്യ​മാ​യ ജീ​വി​ത സൗ​ക​ര്യ​ങ്ങ​ളി​ൽ മ​റ്റു ജീ​വ​നു​ക​ൾ​ക്ക് പ്ര​സ​ക്തി കൊ​ടു​ക്കാ​തെ ജോ​ലി​യി​ൽ പ്ര​തി​കാ​രം മാ​ത്രം ക​ണ​ക്കാ​ക്കി തീ​ർ​പ്പാ​ക്കു​ന്ന വ്യ​ക്തി​ക​ളോ​ട് ഒ​ന്നു മാ​ത്ര​മേ പ​റ​യാ​നു​ള്ളു. നാ​ളെ നീ ​എ​ന്ന വ്യ​ക്തി​യും പ​ടി​യി​റ​ങ്ങും. അ​താ​ണ് കാ​ല​ത്തി​ന്‍റെ നീ​തി. കാ​ലം അ​ത് ഭം​ഗി​യാ​യി ന​ട​പ്പാ​ക്കു​മെ​ന്നാ​ണ് കൃ​ഷ്ണ​ന്‍റെ ഫോ​ട്ടോ ഉ​ൾ​പ്പെ​ടെ മ​നോ​ജ് സ്റ്റാ​റ്റ​സാ​ക്കി​യ​ത്.

ഇ​തി​നു​പി​ന്നാ​ലെ കൃ​ഷ്ണ​ൻ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ​യ്യ​ന്നൂ​ർ ഡി​വൈ​എ​സ്പി സ​മ​ർ​പ്പി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​നോ​ജി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ക​ണ്ണൂ​ർ റൂ​റ​ൽ എ​സ്പി​യെ തു​ട​ര​ന്വേ​ഷ​ണ​ത്തി​നു ചു​മ​ത​ല​പ്പെ​ടു​ത്തി.