പ​ത്ത​നം​തി​ട്ട: മെ​ഴു​വേ​ലി​യി​ലെ ന​വ​ജാ​ത ശി​ശു​വി​ന്‍റെ മ​ര​ണ കാ​ര​ണം ത​ല​യ്‌​ക്കേ​റ്റ ക്ഷ​ത​മെ​ന്ന് പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. യു​വ​തി ത​ല​ക​റ​ങ്ങി വീ​ണ​പ്പോ​ഴോ, കു​ഞ്ഞി​നെ വ​ലി​ച്ചെ​റി​ഞ്ഞ​പ്പോ​ഴോ ആ​കാം ത​ല​യ്ക്കു ക്ഷ​ത​മേ​റ്റ​തെ​ന്നാ​ണ് സം​ശ​യം.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് അ​വി​വാ​ഹി​ത​യാ​യ യു​വ​തി പ്ര​സ​വി​ക്കു​ന്ന​ത്. ക​ര​ഞ്ഞ കു​ഞ്ഞി​ന്‍റെ വാ​യ പൊ​ത്തി​പ്പി​ടി​ച്ചു​വെ​ന്ന് യു​വ​തി പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഗ​ര്‍​ഭി​ണി​യാ​യ​തും പ്ര​സ​വി​ച്ച​തും വീ​ട്ടു​കാ​ര്‍​ക്ക് അ​റി​യി​ല്ലെ​ന്നും പ്ര​സ​വ​ശേ​ഷം പൊ​ക്കി​ള്‍​ക്കൊ​ടി മു​റി​ച്ച​ത് പോ​ലും താ​ന്‍ ഒ​റ്റ​യ്ക്കാ​ണെ​ന്നു​മാ​ണ് ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​യ യു​വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്നു യു​വ​തി ചെ​ങ്ങ​ന്നൂ​രി​ൽ ചി​കി​ത്സ തേ​ടി​യ​പ്പോ​ഴാ​ണു കു​ഞ്ഞു മ​രി​ച്ച വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.