നാടുകടത്തിയ കാപ്പ കേസ് പ്രതി ഭാര്യക്കൊപ്പം താമസിക്കുന്നതിനിടെ പിടിയിൽ
Thursday, June 19, 2025 1:46 AM IST
പാലക്കാട്: നാടുകടത്തിയ കാപ്പ കേസ് പ്രതി നിയമം ലംഘിച്ച് ഭാര്യക്കൊപ്പം താമസിക്കുന്നതിനിടെ പിടിയിൽ. ഒൻപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ പാലക്കാട് അയിലൂ൪ തിരുഴിയാട് സ്വദേശി സാബിക്കിനെയാണ് നെന്മാറ പോലീസ് കസ്റ്റഡിയിലെടുത്തത്.
ആലത്തൂരിൽ വാടകയ്ക്ക് വീടെടുത്ത് ഭാര്യക്കൊപ്പം താമസിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലയിലേക്ക് പ്രവേശന വിലക്കേ൪പ്പെടുത്തിയാണ് നാടുകടത്തിയത്.