മഴ ശക്തം; ബാണാസുര സാഗർ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
Thursday, June 19, 2025 3:14 AM IST
കൽപ്പറ്റ : വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ ബാണാസുര സാഗർ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അണക്കെട്ടിൽ ജലനിരപ്പ് നിലവിൽ 766.55 ലേക്ക് എത്തി.
ജലനിരപ്പ് 767 എത്തിയാൽ ഷട്ടർ തുറന്ന് അധിക ജലം ഒഴുക്കി കളയും. അടുത്ത 24 മണിക്കൂറിലെ മഴ കൂടി നിരീക്ഷിച്ച ശേഷമേ അധിക ജലം ഒഴുക്കി കളയൂ.
പത്തനംതിട്ട മണിമലയിൽ ഓറഞ്ച് അലർട്ടും കരമന, അച്ചൻകോവിൽ, കാവേരി, ഭാരതപ്പുഴ, കോരപ്പുഴ, പെരുമ്പ, മൊഗ്രാൽ തുടങ്ങിയ നദികളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.